top of page

Magsuta - The Nasrani Vlogging Competition

Updated: Jan 14, 2023



മാർത്തോമ്മാ നസ്രാണികളുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ചരിത്ര പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂഹാമീഡിയ സംഘടിപ്പിക്കുന്ന നസ്രാണി വ്ലോഗ്ഗിങ് മത്സരമാണ് 'മഗ്ശൂസാ'. പ്രായഭേദമന്യേ ഏതൊരു സിറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാം. ചുവടെ ചേർത്തിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വ്ലോഗിനായുള്ള വിഷയം തിരഞ്ഞെടുക്കാം. 10 മുതൽ 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി: 2023 ജനുവരി 31.


ഒന്നാം സ്ഥാനം: ₹ 1൦൦൦൦ /-

Sponsored By: Mr. Joby Thomas Mattathil


രണ്ടാം സ്ഥാനം: ₹ 7000 /-

Sponsored By: Mr. Jithin Jose Puthoor


മൂന്നാം സ്ഥാനം: ₹ 5000 /-

Sponsored By: Mr. Abin Koovaplackal


പ്രോത്സാഹന സമ്മാനങ്ങൾ: ചരിത്ര ഗ്രന്ഥങ്ങൾ

മത്സരത്തിനായി തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങൾ/ വിഷയങ്ങൾ*


  1. താഴേക്കാട് പള്ളി ശാസനം

  2. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളി, ചെപ്പേടുകൾ

  3. അങ്കമാലി പടിയോലകൾ

  4. മുട്ടുച്ചിറ - പുരാതന പള്ളിക്കുളം, പുരാതന വട്ടെഴുത്ത് ലിഖിതങ്ങൾ, സ്ലീവ.

  5. അങ്കമാലിയിലെ മാർ അബ്രഹാമിന്റെ കബർ

  6. അങ്കമാലിയിലെ ചെറിയ പള്ളി - മാർ തോമാ ഒന്നാമന്റെയും മാർ ഗീവർഗീസ് ദ്മ്ശിഹായുടെയും കബറിടങ്ങൾ

  7. കോട്ടയം ചെറിയപള്ളിയിലെ മാർ ഗബ്രിയേൽ

  8. ചിറ്റാട്ടുകര പള്ളിയിലെ (തൃശൂർ അതിരൂപത) പള്ളികുളം

  9. കുറവിലങ്ങാട് - ഔനാംകുഴി, അർക്കദിയാക്കോൻമാരുടെ കബറിടങ്ങൾ

  10. രാമപുരം : പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ കബറിടം, മരിച്ച മുറി.

  11. മഞ്ഞപ്ര പള്ളി ചെപ്പേടുകൾ

  12. പള്ളിപ്പുറം സ്ലീവ

  13. ഉദയംപേരൂർ പള്ളിയിലെ 5 പുരാതന കബറുകൾ , പുരാതന വട്ടെഴുത്ത്, സുറിയാനി ലിഖിതങ്ങൾ

  14. കുടശനാട് - പത്താം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന മാർ ദനഹായുടെ കബർ

  15. പത്താം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന തേവലക്കര മാർ ആവായുടെ കബർ

  16. പത്താം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന ചെന്നിത്തല - റമ്പാന്റെ കബർ

  17. കാർത്തികപ്പള്ളിയിലെ - Unknown East Syriac Bishop

  18. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിരണം പള്ളി, തൊമ്മത്ത് കടവ്

  19. ആലങ്ങാട്ടെ മാർത്തോമ്മാ സ്ലീവാ, കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തയുടെ കബറിടം

  20. പട്ടണം Excavation

  21. തരിസാപ്പള്ളി ചെപ്പേടുകൾ

  22. കോട്ടയം വലിയ പള്ളിലെ മാർത്തോമ്മ സ്‌ലീവ

  23. കോതനല്ലൂർ സ്ലീവാ

  24. കടമറ്റം പള്ളിയിലെ മാർത്തോമ്മാ സ്‌ലീവ

  25. ഗോവയിലെ മാർത്തോമ്മാ സ്ലീവാ (അഗാസ്സിം സ്ലീവ)

  26. ചങ്ങനാശ്ശേരി പള്ളിയിലെയും കൽക്കുരിശിലേയും സ്ലീവാകൾ

  27. ശ്രീലങ്കയിലെ അനുരാധപുരം സ്ലീവാ

  28. മട്ടാഞ്ചേരിയിലെ കൂനംകുരിശ്

  29. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിലക്കൽ പള്ളി

  30. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച കോട്ടക്കാവ് പള്ളി

  31. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച കൊടുങ്ങല്ലൂർ പള്ളി

  32. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച കൊല്ലം പള്ളി

  33. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച കോക്കമംഗലം പള്ളി

  34. പാലാ വലിയ പള്ളിയിലെ സുറിയാനി എഴുത്തുകൾ

  35. ചേന്ദമംഗലം പള്ളിലെ സുറിയാനി എഴുത്തുകൾ

  36. നസ്രാണി പള്ളികളിലെ പുരാതന പൗരസ്ത്യ സുറിയാനി ലിഖിതങ്ങൾ.

  37. നസ്രാണി പള്ളികളിലെ പുരാതന വട്ടെഴുത്ത് കോലെഴുത്ത് ലിഖിതങ്ങൾ.

  38. മൈലാപ്പൂർ - മാർത്തോമ്മാ നസ്രാണികളുടെ പുണ്യ നഗരം.

  39. ഗുജറാത്തിലെ ബറൂക്കും മാർതോമ്മാ ശ്ലീഹായുടെ ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനങ്ങളും

  40. കരിയാറ്റി മാർ യൗസേപ്പ് മെത്രാന്റെ ഗോവയിലെ കബറിടം

  41. Failaka Island East Syriac Monastery

  42. Jubail Church coast of Saudi Arabia

  43. Christian monastery on Siniyah Island in Umm al-Quwain, United Arab Emirates

  44. Ancient East Syriac Monasteries and Churches in the Middle East


നിബന്ധനകളും നിർദ്ദേശങ്ങളും


  1. നസ്രാണി സഭാ ചരിത്രത്തിൽ സവിശേഷമായ പ്രധാന്യമർഹിക്കുന്ന സ്ഥലങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ചരിത്ര സംഭവങ്ങളും വസ്തുതകളും പ്രേക്ഷരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകണം അവതരണം.

  2. 10 മുതൽ 15 മിനിറ്റുകൾ വരെ ദൈർഘ്യമുള്ള വീഡിയോ ആണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. (MP4, Aspect Ratio: 16:9)

  3. മലയാളത്തിലോ ഇംഗ്ളീഷിലോ വ്ലോഗ് ചെയ്യാവുന്നതാണ്.

  4. പശ്ചാത്തല സംഗീതം അനുവദനീയമാണെങ്കിലും പകർപ്പവകാശ ലംഘനങ്ങൾ ഇല്ലായെന്ന് മത്സരാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശ നിയമസംബന്ധമായ പ്രതിസന്ധികൾ ഒഴിവാക്കാനായി കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉള്ള എൻട്രികൾ മത്സരത്തിൽ സ്വീകരിക്കുന്നതല്ല.

  5. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകൾ ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ മുൻപ് അപ്‌ലോഡ് ചെയ്തത് ആകുവാൻ പാടില്ല.

  6. മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്ന വിഡിയോകൾ സ്വീകാര്യമാണെങ്കിലും മത്സരത്തിനായി സമർപ്പിക്കുന്ന എൻട്രികൾക്ക് നല്ല Audio & Video clarity ഉണ്ടായിരിക്കേണ്ടതാണ്.

  7. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകളുടെ പകർപ്പവകാശം റൂഹാ മീഡിയയിൽ നിക്ഷിപ്തമായിരിക്കും.

  8. എൻട്രികൾ സമർപ്പിക്കുവാനുള്ള അവസാന തിയതി 2023 ജനുവരി 15 ആയിരിക്കും.

  9. എൻട്രികൾ സമർപ്പിക്കുവാനായി ഗൂഗിൾ ഫോം ഉപയോഗിക്കുക. WeTransfer, Google Drive, Dropbox മുതലായ ഫയൽ ഷെയറിങ് ആപ്പ്ളിക്കേഷനുകളിൽ ഏതെങ്കിലും ഒന്നിൽ വിഡിയോ upload ചെയ്തിട്ട് download link ഗൂഗിൾ ഫോമിൽ ചേർക്കുകയാണ് വേണ്ടത്. റൂഹാ മീഡിയയുടെ ഇമെയിൽ അഡ്രസ്സിനു upload ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്യാനുള്ള പെർമിഷൻ നൽകാൻ മറക്കില്ലല്ലോ.

  10. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾ റൂഹാ മീഡിയയുടെ യുട്യൂബ് ചാനലിൽ upload ചെയ്യുന്നതാണ്.

  11. അന്തിമ വിധി നിർണ്ണയത്തിൽ Judges Mark - 60 %, Viewed Hours - 30 %, likes - 10% എന്നവിധമായിരിക്കും മാർക്ക് കണക്കാക്കുന്നത്.

  12. ഉള്ളടക്കത്തിന്റെ ക്വാളിറ്റിയും പുതുമയും അവതരണ മികവുമായിരിക്കും വിധികർത്താക്കളുടെ വിധി നിർണയത്തിന് പരിഗണിക്കുക.

  13. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

  14. പ്രായഭേദമന്യേ ഏതൊരു സിറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

  15. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ സമർപ്പിക്കാമെങ്കിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒരു എൻട്രിക്ക് മാത്രമേ വിധി നിർണ്ണയത്തിനു പരിഗണിക്കുകയുള്ളൂ.

  16. നല്കപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ ഉള്ള സ്ഥലങ്ങളാണ് മത്സരത്തിനായി തിരഞ്ഞെടുക്കേണ്ടത്. ലിസ്റ്റിൽ ഇല്ലാത്ത സ്ഥലങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരിൽ നിന്ന് മുൻ‌കൂർ അനുവാദം വാങ്ങേണ്ടതാണ്.

  17. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രവാസികൾക്ക്, നല്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ കൂടാതെ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അസീറിയൻ സഭയെ കുറിച്ചോ അവരുടെ ചരിത്ര സ്ഥലങ്ങളെ കുറിച്ചോ പാരമ്പര്യങ്ങളെ കുറിച്ചോ (ഉദാഹരണം: വിശുദ്ധ കുർബാനയ്ക്ക് വിശുദ്ധ പുളിപ്പ് ചേർത്ത് അപ്പം ഉണ്ടാക്കുന്ന ക്രമം, വിവാഹ ക്രമം, മൂന്ന് നോമ്പ് ആചരണത്തിന്റെ ശുശ്രൂഷകൾ ect) വിഡിയോ ചെയ്യാവുന്നതാണ്.

  18. വിശദ വിവരങ്ങൾക്കും സംശയ നിവാരണത്തിനും നല്കപ്പെട്ടിരിക്കുന്ന ലിസ്റ്റിന് പുറത്തുനിന്നുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുമായി റൂഹാ മീഡിയായുടെ ഇമെയിൽ വിലാസത്തിലോ (roohamedia@gmail.com) ഫേസ്‌ബുക്ക് പേജിലോ വാട്സ്ആപ്പ് നമ്പറുകളിലോ [ 0918626043780 (Thomas), 0917736008197 (Jenson), 0918943290585 (Denny) ] ബന്ധപ്പെടാവുന്നതാണ്.


* Last updated on: January 14, 2023

572 views0 comments

Comments


bottom of page